Start of content

മൈ ഹെല്‍ത് റെക്കോര്‍ഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ - മലയാളത്തില്‍

തര്‍ജ്ജമ ചെയ്ത വിവരങ്ങളാണ് ഈ പേജിലുള്ളത്. മൈ ഹെല്‍ത് റെക്കോര്‍ഡിനെക്കുറിച്ച് നിങ്ങളുടെ ഭാഷയില്‍ തന്നെ ഇവിടെ കൂടുതല്‍ അറിയാന്‍ കഴിയും.

എന്താണ് മൈ ഹെല്‍ത് റെക്കോര്‍ഡ് (My Health Record)?

നിങ്ങളുടെ ആരോഗ്യവിവരങ്ങള്‍ സുരക്ഷിതമായി, ഒരേ സ്ഥലത്ത് സൂക്ഷിക്കാന്‍ അവസരമൊരുക്കുകയാണ് മൈ ഹെല്‍ത് റെക്കോര്‍ഡ്‌

അതായത്, അടിയന്തര സാഹചര്യങ്ങളില്‍ ഉള്‍പ്പെടെ, എപ്പോള്‍ എവിടെ വച്ച് വേണമെങ്കിലും നിങ്ങളുടെ ആരോഗ്യവിവരങ്ങള്‍ ലഭ്യമായിരിക്കും.

മൈ ഹെല്‍ത് റെക്കോര്‍ഡിലെ വിവരങ്ങള്‍

നിങ്ങളും, നിങ്ങളുടെ ഹെല്‍ത് കെയര്‍ പ്രൊവൈഡര്‍മാരും മെഡികെയറും (Medicare) നല്‍കുന്ന വിവരങ്ങള്‍ മൈ ഹെല്‍ത് റെക്കോര്‍ഡില്‍ ഒരുമിച്ച് ഉള്‍പ്പെടുത്തും

ജി പിമാര്‍, സ്‌പെഷ്യലിസ്റ്റുകള്‍, ഫാര്‍മസിസ്റ്റുകള്‍ തുടങ്ങിയ ഹെല്‍ത് കെയര്‍ പ്രൊവൈഡര്‍മാര്‍ക്ക്‌ നിങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് താഴെ പറയുന്ന രേഖകള്‍ ഉള്‍പ്പെടുത്താവുന്നതാണ്:

  • നിങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള പൊതുവായ വിവരങ്ങള്‍ ഷെയേര്‍ഡ് ഹെല്‍ത് സമ്മറി എന്ന പേരില്‍ നിങ്ങളുടെ ഡോക്ടര്‍ക്ക് ഇതില്‍ ഉള്‍പ്പെടുത്താം. നിങ്ങള്‍ സന്ദര്‍ശിക്കുന്ന പുതിയ ഡോക്ടര്‍മാര്‍ക്കും മറ്റ് ഹെല്‍ത് കെയര്‍ പ്രൊവൈഡര്‍മാര്‍ക്കും ഇത് പരിശോധിക്കാവുന്നതാണ്
  • ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തതിന്റെ വിശദാംശങ്ങള്‍
  • രക്തപരിശോധന പോലുള്ള പരിശോധനകളുടെയും സ്‌കാനിംഗുകളുടെയും ഫലം
  • നിങ്ങളുടെ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകള്‍
  • നിങ്ങളുടെ ഡോക്ടര്‍മാരില്‍ നിന്നുള്ള റഫറല്‍ കത്തുകള്‍

മെഡികെയര്‍ (Medicare) വിവരങ്ങള്‍

നിങ്ങള്‍ക്ക് ആദ്യമായി ഹെല്‍ത് റെക്കോര്‍ഡ് ലഭിക്കുമ്പോള്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ വരെ മെഡികെയര്‍ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്താം

ഡോക്ടര്‍മാരെ സന്ദര്‍ശിച്ചപ്പോഴും, പരിശോധനകള്‍ നടത്തിയപ്പോഴും മരുന്നു വാങ്ങിയപ്പോഴുമുള്ള ക്ലെയിമുകള്‍, അവയവദാനം സംബന്ധിച്ചുള്ള നിങ്ങളുടെ തീരുമാനങ്ങള്‍, പ്രതിരോധ കുത്തിവയ്പുകളുടെ വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

നിങ്ങളുടെ ആരോഗ്യ വിവരങ്ങൾ ആർക്കൊക്കെ കാണാനാകുമെന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക

മൈ ഹെൽത് റെക്കോർഡിൽ ആരെല്ലാം എപ്പോൾ നിങ്ങളുടെ വിവരങ്ങൾ പരിശോധിച്ചു എന്ന് കാണാൻ കഴിയും. കൂടുതൽ സ്വകാര്യതക്കായി ഒരു ആക്സസ്സ് കോഡ് ഉപയോഗിച്ച് മൈ ഹെൽത് റെക്കോർഡ് പരിശോധിക്കുന്നതിൽ നിയന്ത്രണം ഏര്‍പ്പെടുത്താം. .  രേഖകള്‍ എപ്പോള്‍ വേണമെങ്കിലും ഡിലീറ്റ് ചെയ്യാനും കഴിയും.

നിങ്ങളുടെ ആരോഗ്യ റെക്കോർഡിലേക്ക് ആദ്യമായി ലോഗിൻ ചെയ്യുക

myGov ഉപയോഗിച്ച് മൈ ഹെൽത് റെക്കോർഡ് പരിശോധിക്കുക. ഓസ്‌ട്രേലിയൻ സർക്കാരിന്റെ  പല സേവനങ്ങളും ഓൺലൈനിൽ സുരക്ഷിതമായി ഉപയോഗിക്കാവുന്ന മാർഗ്ഗമാണ് myGov.

  1. myGov അക്കൗണ്ടിൽ ലോഗിൻ ചെയ്യുന്നതിനായി my.gov.au സന്ദർശിക്കുക
  2. ‘Services’ (സേവനങ്ങൾ) തെരഞ്ഞെടുക്കുക
  3. ‘Link another service’ (മറ്റൊരു സേവനം ഉൾപ്പെടുത്തുക) തെരഞ്ഞെടുക്കുക
  4. ‘My Health Record’ (മൈ ഹെൽത് റെക്കോര്‍ഡ്‌) തെരഞ്ഞെടുക്കുക
  5. നിങ്ങളുടെ വ്യക്തിവിവരങ്ങൾ തെളിയിക്കുക

നിങ്ങൾക്ക് myGov അക്കൗണ്ട് ഇല്ലെങ്കിൽ my.gov.au സന്ദർശിച്ച് അക്കൗണ്ട് തുടങ്ങാവുന്നതാണ്

കൂടുതല്‍ വിശദാംശങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാം

ഈ മലയാളം ബ്രോഷറുകള്‍ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

  • ബ്രോഷര്‍ - നിങ്ങളുടെ ആരോഗ്യവിവരങ്ങള്‍ സുരക്ഷിതമായി ഒരു സ്ഥലത്ത്‌
  • ഫ്‌ളൈയര്‍ - നിങ്ങളുടെ ആരോഗ്യവിവരങ്ങള്‍ സുരക്ഷിതമായി ഒരു സ്ഥലത്ത്‌
  • ബുക്ക്‌ലെറ്റ് - ആര്‍ക്കൊക്കെ നിങ്ങളുടെ ആരോഗ്യവിവരങ്ങള്‍ കാണാന്‍ കഴിയും
  • ബുക്ക്‌ലെറ്റ് - നിങ്ങളുടെ ആരോഗ്യവിവരങ്ങള്‍ എങ്ങനെയാണ് സുരക്ഷിതമാക്കുന്നത്

ഞങ്ങളെ ബന്ധപ്പെടാം

കൂടുതല്‍ സഹായം ആവശ്യമുണ്ടോ? താഴെ പറയുന്ന മാര്‍ഗ്ഗങ്ങളിലൂടെ ഞങ്ങളെ ബന്ധപ്പെടാം

ഫോണ്‍ മുഖേന

മൈ ഹെല്‍ത് റെക്കോര്‍ഡ് ഹെല്‍പ് ലൈന്‍ (Help line) - 1800 723 471 (ഓപ്ഷന്‍ 1)

ആഴ്ചയില്‍ ഏഴു ദിവസവും, 24 മണിക്കൂറും ഈ ഹെല്‍പ് ലൈന്‍ സേവനം ലഭ്യമാണ്‌

സൗജന്യ കോള്‍ (മൊബൈല്‍ ഫോണില്‍ നിന്ന് വിളിച്ചാല്‍ ചാര്‍ജ്ജ് ബാധകം)

നിങ്ങൾക്ക് മലയാളത്തില്‍ സഹായം വേണമെങ്കില്‍ ട്രാന്‍സ്ലേറ്റിംഗ് ആന്റ് ഇന്റര്‍പ്രെട്ടിംഗ് സര്‍വീസിനെ (Translating and Interpreting Service) 131 450 എന്ന നമ്പരില്‍ വിളിക്കാം

കേള്‍വിക്കോ സംസാരത്തിനോ പ്രയാസമുള്ളവര്‍ക്ക് നാഷണല്‍ റിലേ സര്‍വീസിനെ (National Relay Service) ബന്ധപ്പെടാം. അല്ലെങ്കില്‍ 1300 555 727 ല്‍ വിളിക്കാം

രേഖാമൂലം

My Health Record
GPO Box 9942
Sydney NSW 2000

മൈ ഗവ്നെയോ മെഡികെയറിനെയോ കുറിച്ചുള്ള അന്വേഷണങ്ങള്‍

മൈ ഗവ്‌നെയോ, മെഡികെയറിനെയോ കുറിച്ച് നിങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയണമെന്നുണ്ടെങ്കില്‍ മൈ ഗവ് ഹെല്‍പ്പ്‌ഡെസ്‌ക്ക് (myGov Helpdesk) നെ ബന്ധപ്പെടുക

സ്വകാര്യത സംബന്ധിച്ച് പരാതി നല്‍കുന്നതിന്‌

മൈ ഹെല്‍ത് റെക്കോര്‍ഡിന്റെ സ്വകാര്യത സംബന്ധിച്ച് നിങ്ങള്‍ പരാതി നല്‍കുകയും, അതിന് തൃപ്തികരമായ മറുപടി ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഓസ്‌ട്രേലിയന്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ ഓഫീസില്‍ (Office of the Australian Information Commissioner - OAIC) പരാതി സമര്‍പ്പിക്കാവുന്നതാണ്.

ഓസ്‌ട്രേലിയന്‍ ഡിജിറ്റല്‍ ഹെല്‍ത് ഏജന്‍സിയില്‍ (Australian Digital Health Agency) നിന്നും ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍

മൈ ഹെല്‍ത് റെക്കോര്‍ഡിന്റെ സാങ്കേതിക ചുമതല വഹിക്കുന്ന (System Operator) സ്ഥാപനമാണ്  ഓസ്‌ട്രേലിയന്‍ ഡിജിറ്റല്‍ ഹെല്‍ത് ഏജന്‍സി. എന്നാല്‍ ആ അധികാരം ഉപയോഗിച്ച് നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ ചോദിച്ചുകൊണ്ടോ, വെബ് പേജ് ലിങ്കുകള്‍ സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടോ, മൈ ഹെല്‍ത് റെക്കോര്‍ഡിന്റെ ലോഗിന്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടോ ഡിജിറ്റല്‍ ഹെല്‍ത് എജന്‍സി നിങ്ങളെ ഇമെയിലിലോ, എസ് എം എസ് മുഖേനയോ ഫോണിലോ ബന്ധപ്പെടില്ല.

ചില സാഹചര്യങ്ങളില്‍ സിസ്റ്റം ഓപ്പറേറ്ററുടെ അധികാരപ്പെട്ട ഒരു പ്രതിനിധി പൊതുജനങ്ങളെ ബന്ധപ്പെടാം. ഉദാഹരണത്തിന്:

  • മൈ ഹെല്‍ത് റെക്കോര്‍ഡ് ഹെല്‍പ് ലൈനിലേക്ക് ഒരാള്‍ ബന്ധപ്പെടുകയും,  പ്രശ്‌നപരിഹാരത്തിന് അയാളെ തിരിച്ചുവിളിക്കേണ്ട ആവശ്യം ഉണ്ടാവുകയും ചെയ്താല്‍
  • ആരെങ്കിലും മൈ ഹെല്‍ത് റെക്കോര്‍ഡ് പരിശോധിക്കുമ്പോള്‍ SMS വഴിയോ ഇമെയില്‍ മുഖേനയോ അറിയിപ്പു ലഭിക്കണം എന്ന് ഒരാള്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍
  • സിസ്റ്റം ഓപ്പറേറ്റര്‍ക്ക് മൈ ഹെല്‍ത് റെക്കോര്‍ഡുമായി ബന്ധപ്പെട്ടുള്ള സാങ്കേതികപ്രശ്‌നം നേരിട്ട് പരിഹരിക്കേണ്ടി വരുന്ന അത്യപൂര്‍വമായ സന്ദര്‍ഭങ്ങളില്‍

നിങ്ങളെ  ബന്ധപ്പെടുന്ന സിസ്റ്റം  ഓപ്പറേറ്ററുടെ ഔദ്യോഗിക പ്രതിനിധി എപ്പോഴും വ്യക്തിവിവരങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമേ വിശദാംശങ്ങളിലേക്ക് കടക്കൂ

മൈ ഹെല്‍ത് റെക്കോര്‍ഡുമായി ബന്ധപ്പെട്ട് SMS വഴിയോ ഇമെയില്‍ മുഖേനയോ തട്ടിപ്പ് സന്ദേശങ്ങള്‍ ലഭിച്ചു എന്ന സംശയമുണ്ടായാല്‍ ഉടന്‍ തന്നെ അത് മൈ ഹെല്‍ത് റെക്കോര്‍ഡ് സിസ്റ്റം ഓപ്പറേറ്ററെ അറിയിക്കേണ്ടതാണ്. സംശയമുള്ള ഫോണ്‍ കോളുകളെക്കുറിച്ചും ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യണം. 1800 723 471 എന്ന നമ്പരില്‍ ഇത് റിപ്പോര്‍ട്ട് ചെയ്യാം. സ്‌കാം വാച്ചിന്റെ റിപ്പോര്‍ട്ട് എ സ്‌കാം പേജ് (Scamwatch report a scam page) മുഖേന ഓസ്‌ട്രേലിയന്‍ കോംപറ്റീഷന്‍ ആന്റ് കണ്‍സ്യൂമര്‍ കമ്മീഷനെയും (Australian Competition and Consumer Commission) തട്ടിപ്പുകള്‍ അറിയിക്കാം.